കളത്തൂർ: പെരുമ്പുംതടത്തിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യൻ (98) നിര്യാതയായി. കുറുമുള്ളൂർ പഴുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ പ്രീസ്കാ മേരി (എഫ്.ഐ.എച്ച് കോൺവെന്റ് ക്ളാപ്പന), സിസ്റ്റർ ഏലീനാ മേരി (എഫ്.ഐ.എച്ച് കോൺവെന്റ് കൊട്ടിയം), സിസ്റ്റർ ക്ളാരറ്റ് (സി.എസ്.എൻ കോൺവെന്റ് ഇടക്കുന്ന്), ജോബ്, ജോയി, വത്സമ്മ, രാജു. മരുമക്കൾ: എത്സമ്മ (നമ്പ്യാകുളം), ലൗലി (കുറുപ്പന്തറ), അലക്സാണ്ടർ ടി (ഐങ്കൊമ്പ്), ജോമോൾ (പുന്നത്തുറ). സംസ്കാരം ഇന്ന് 10ന് കളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.