അടിമാലി : നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും കണ്ടെത്തി . പൂതകാളി മാപ്രകരോട്ട് വീട്ടിൽ മൈക്കിൾ സെബാസ്റ്റ്യന്റെ വീടിനു പുറകിലായുള്ള ഷെഡിൽ നിന്നുമാണ് കണ്ടെത്തിയത്. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു. ലോക് ഡൗൺ തുടങ്ങിയതു മുതൽ കൊന്നത്തടി വില്ലേജിന്റെ പല ഭാഗങ്ങളിലും ലിറ്ററിന് 1000 രൂപ നിരക്കിൻ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എസൈസിന് സൂചന ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ രാജീവ് കെ എച്ച് ,അസീസ് കെ എസ് സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, സുജിത്ത് പി വി, സച്ചു ശശി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്