അടിമാലി: അടിമാലിയിലെ ഹണി ട്രാപ്പ് കേസിൽ രണ്ടാം പ്രതിയായ അഭിഭാഷകന് ജാമ്യം ലഭിച്ചു. ചാറ്റുപാറ മറ്റപ്പിള്ളിൽ അഡ്വ.ബെന്നി മാത്യു.(55) വിനാണ് ദേവികുളം മജിസ്‌ട്രേട്ട് കോടതിജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതി കത്തിപ്പാറ പഴക്കാളിയിൽ ലതാ ദേവി (32),, മൂന്നാം പ്രതി പടിക്കപ്പ് കുടിയിൽ ചവറ്റുകുഴിയിൽ ഷൈജൻ (43), നാലാം പ്രതിപടിക്കപ്പ് തട്ടായത്ത് മുഹമ്മദ് (ഷമീർ- 38) എന്നിവരെ ദേവികുളം മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. അഭിഭാഷകൻ ബന്നി മാത്യുവിന് തിങ്കളാഴ്ച വരെ താല്കാലിക ജാമ്യമാണ് അനുവദിച്ചത്. അഭിഭാഷകൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകുൾ പ്രകാരമാണ് അടിമാലി പൊലിസ് കേസേടുത്തത്. .സമാന സ്വഭാവമുള്ള മറ്റൊരു കേസും ഇതോടൊപ്പം ചാർജ് ചെയ്തിരുന്നു.