
കോട്ടയം: ജില്ലയിൽ പൊലീസ് സബ് ഡിവിഷനുകൾ വിഭജിക്കണമെന്ന നിർദേശം കടലാസിൽ ഒതുങ്ങി. കൊവിഡിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ കൂടുതലായി പരാതികളുമായി എത്തിയതും വാഹന പരിശോധനകൾ കർശനമാക്കിയതും പൊലീസിന്റെ പണി ഇപ്പോൾ കൂട്ടിയിട്ടുണ്ട്. ഒരു വർഷം മുൻപ് ജില്ലയിലെ പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതുവരെയും സർക്കാർ അനുവാദം നൽകിയിട്ടില്ല.
നിലവിൽ ജില്ലയിൽ അഞ്ച് പൊലീസ് സബ് ഡിവിഷനുകളാണുള്ളത്. കോട്ടയം, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, പാലാ. ഏറ്റവും വലിയ സബ് ഡിവിഷൻ കാഞ്ഞിരപ്പള്ളിയാണ്. രണ്ടാം സ്ഥാനം പാലായ്‌ക്കും. ഇതു രണ്ടും വിഭജിച്ച് പുതിയ സബ് ഡിവിഷൻ ഉണ്ടാക്കുന്നതിനായിരുന്നു പദ്ധതി. ഇതിനായി അഭ്യന്തര വകുപ്പ് പഠനവും നടത്തിയിരുന്നു.
കൊവിഡ് കാലത്ത് വിഭജനം
ലോക്ക് ഡൗൺ കാലത്ത് ഭരണനിർവഹണം എളുപ്പത്തിലാക്കുന്നതിനായി ഏറ്റുമാനൂരും വൈക്കവും കേന്ദ്രീകരിച്ച് രണ്ടു സബ് ഡിവിഷനുകൾ ആരംഭിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗണിനു ശേഷം ഇത് പിൻവലിച്ചു.
വിഭജനം ഇങ്ങനെ
പാലാ വിഭജിച്ച് ഈരാറ്റുപേട്ട ഡിവൈ.എസ്.പി ഓഫീസ്
കാഞ്ഞിരപ്പള്ളി വിഭജിച്ച് എരുമേലി ഡിവൈ.എസ്.പി ഓഫീസ്