കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ സിൻഡിക്കറ്റ് സി.പി.എം. പൂർണമായും രാഷ്ട്രീയവത്കരിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കിടയാക്കുമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. എൽ.ഡി.എഫ്. സർക്കാർ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം മാത്രം ശേഷിക്കെ സിൻഡിക്കറ്റിൽ ഇരട്ടി പാർട്ടി അംഗങ്ങളെ നിയമിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്.