കോട്ടയം: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയിൽ പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് രാവിലെ 9.30ന് നിർവഹിക്കും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു ഉൾപ്പെടെ വിവിധ സർവീസ് സംഘടനാ നേതാക്കൾ പങ്കെടുക്കും.