ചങ്ങനാശേരി: താലൂക്ക് സർക്കിൾ സഹകരണ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ ജോസഫ് ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.ആർ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ പ്രഭാഷണം നടത്തി. സഹകരണ അസി.രജിസ്ട്രാർ എം.പി രാജശേഖരപണിക്കർ, അസി.ഡയറക്ടർ ലൗലി മാത്യു, ജോൺ കുര്യൻ, ആന്റണി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.