ചങ്ങനാശേരി: എം.സി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിനു മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. തുരുത്തി ചെമ്പകശേരി വീട്ടിൽ അനീഷ് (24), സുഹൃത്ത് നെൽസൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം.കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന കാറും ചങ്ങനാശേരിയിൽ നിന്ന് തുരുത്തി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ നിന്നും തെറിച്ചു വീണ ഇരുവരെയും ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.