karu

ചെങ്ങളം: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ലീഡർ കെ കരുണാകരൻ ജന്മദിന അനുസ്മരണ സമ്മേളനവും പുഷ്‌പാർച്ചനയും നടന്നു. ഡി.സി.സി വൈസ് പ്രസിഡൻ്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുപുറം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ അനുസ്‌മരണസന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ റെയ്ച്ചൽ ജേക്കബ്, തൽഹത്ത് അയ്യൻകോയിക്കൽ, മുരളികൃഷ്ണൻ, സോണി മണിയാംകേരി, എമിൽ വാഴത്ര, രാഷ്‌മോൻ ഓത്താറ്റിൽ, അജാസ് തച്ചാട്ട്, ജേക്കബ് ഇടക്കരിച്ചിറ, റ്റി ആർ രജിത്ത്,മുരളി ചെങ്ങളം, സന്തോഷ് കടത്തുകടവ്, അജി കോട്ടക്കൽ, സുജിത്ത് തൊണ്ടബ്രാൽ, മോൻസി ഒത്താറ്റിൽ, കുഞ്ഞ് പെരുമാൻചേരിയിൽ എന്നിവർ പ്രസംഗിച്ചു.