കുറവിലങ്ങാട് : കോഴാ പാലാ റോഡിൽ നാടുകുന്ന് ഭാഗത്ത് ജൈവ വൈവിധ്യ പാർക്ക് ഒരുങ്ങുന്നു. നാടുകുന്നിലെ റോഡരിക് വെട്ടിത്തെളിച്ച് മാലിന്യം നീക്കി പുൽത്തകിടി വെച്ച് പിടിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. പാർക്ക് തയാറാകുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും വഴിയാത്രക്കാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. പാർക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്. റ്റി. കീപ്പുറം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈജു പാവുത്തിയേൽ അദ്ധ്യക്ഷത വഹിച്ചു. ബീനാ തമ്പി, സി.റാണി ജോ, എ.എൻ. ബാലകൃഷ്ണൻ, ജിൻസൺ ചെറുമല, കുട്ടിച്ചൻ നിധീരി, ജയ്‌മോൻ, സിറിൽ ചെമ്പനാനിക്കൽ, അമൽ മത്തായി,കൊച്ചുറാണി റെജി, ജിബിൻ. റ്റി. ജോൺ. വിഷി കെ.വി. എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ, ബാപ്പുജി സ്വാശ്രയ സംഘം, എഫ്.സി ക്ലബ്, പ്രദേശിക യുവജനരാഷ്ട്രീയ സംഘടന പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.