പായിപ്പാട്: കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിൽ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ട ബാധ്യതയിൽ നിന്ന് ഉത്തരവാദിത്വപെട്ടവർ പിന്നാക്കം പോകരുതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ കെ.സി ജോസഫ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പായിപ്പാട് മണ്ഡലം പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ, ജില്ലാ സെക്രട്ടറിമാരായ വിനു ജോബ്, ജെയിംസ് ജോസഫ്, നിയോജകമണ്ഡലം സെക്രട്ടറി സാബുകുട്ടൻ ഹൈമാലയം, ടോജി കളത്തിപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർമാരായ ആനി എം ജോസഫ്, ജോളിമ്മ ജോസഫ്, ഡേവിഡ് പി, ലിസിയമ്മ മാത്യു എന്നിവർ പങ്കെടുത്തു.