നാലുകോടി: ജെ.സി.ഐ നാലുകോടിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മുംബൈ ഒ പി സി സ്വല്യൂഷൻസുമായി സഹകരിച്ച് പായിപ്പാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡിജിറ്റൽ നേത്രപരിശോധനാ ഉപകരണവും കുട്ടികൾക്കായി പാർക്കും ഒരുക്കി. ജെ.സി.ഐ നാലുകോടി പ്രസിഡന്റ് വിജയ് മംഗലം അദ്ധ്യക്ഷത വഹിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു കുട്ടികളുടെ പാർക്കിന്റെയും ജെ.സി.ഐ മേഖലാ 22ന്റെ അദ്ധ്യക്ഷൻ സെനറ്റർ ജെയിംസ്.കെ ജെയിംസ് നേത്രപരിശോധനാ ഉപകരണവും ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ സാലി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.