വൈക്കം: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി കേരള സഹകരണ വേദി സഹകരണ സംരക്ഷണ ദിനമായി ആചരിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡി.രഞ്ജിത്ത്കുമാർ, പി.എസ് പുഷ്‌കരൻ, പി.എസ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ഡി വിശ്വനാഥൻ, ആർ.ബിജു, എം.ജി രഞ്ജിത്ത്, കെ.ആർ പ്രവീൺ, പി ആർ മുരുകദാസ് എന്നിവർ പങ്കെടുത്തു. ഉദയനാപുരം പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സാബു പി.മണലൊടി, കെ.എം മുരളീധരൻ, സഹജ ഭദ്രൻ. എന്നിവർ പ്രസംഗിച്ചു.