മണർകാട്: മണർകാട് സെൻ്റ് മേരീസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനായ എസ്.എം സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃഷിയും നാടൻ കലകളും സംയോജിപ്പിച്ച് കാർഷിക കല പദ്ധതിക്ക് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് ഉദ്ഘാടനം ചെയ്തു. കൃഷിയെ സംബന്ധിച്ച് അവബോധം നല്കുന്നതിന് ജൈവകൃഷി, നാടൻ കലാപഠനം, കാർഷിക നഴ്സറി, ഹോർട്ടി തെറാപ്പി, കാമ്പസ് പച്ച, വിത്തു വിതരണം എന്നിവ ഉൾപ്പെട്ടതാണ് കാർഷിക കല പദ്ധതി. പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കെ വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജാ സാമുവൽ, അനിൽ സ്വാതി, ജിജി കെ അയ്മനം, തോമസ് ബോബി മാത്യു, ഗ്രേസി കരിമ്പന്നൂർ, ബിജു തോമസ്, പോൾസൺ പീറ്റർ, അനിൽ സ്രായിൽ എന്നിവർ പങ്കെടുത്തു.