വൈക്കം : വൈക്കം വെച്ചൂർ റോഡിൽ തോട്ടകം ഭാഗത്തെ വീതിക്കുറവിനും മാരാവീട് പാലത്തിന് സമീപത്തെ വെള്ളക്കെട്ടും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചെയർമാൻ ജോസ്.കെ മാണിയ്ക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു പറപ്പള്ളി ,ജോസ് കാട്ടിപറമ്പിൽ,ഷാജി ചില്ലയ്ക്കൽ, ജോമോൻ കൈതക്കാട്ട് ,മൈക്കിൾ കുമരകത്ത് ,സദാനന്ദൻ തൊണ്ടിയിൽ,അപ്പച്ചൻ കിഴക്കേ മറ്റത്തിൽ ,രാജീവ് അടയത്ത്,ബൈജു മംഗലശ്ശേരി,രാജു മറ്റവനത്തറ തുടങ്ങിയവർ പ്രസംഗിച്ചു.