കോട്ടയം : ജില്ലയിലെ വിവിധ സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാന്റും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള പ്രതിമാസ സ്റ്റൈപന്റും നൽകുന്നതിന് നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ വിശദമായ വിവരങ്ങൾ, സ്‌കൂൾ മേധാവിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ 30 നകം ലഭ്യമാക്കണമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ : 04828 20 2751.