കോട്ടയം : കാർഷിക മേഖലയിലെ മികവിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നൽകുന്ന ജില്ലാ, സംസ്ഥാന തല പുരസ്‌കാരങ്ങൾക്ക് കാർഷിക വികസനകർഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 9 നകം അതത് കൃഷിഭവനുകളിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.