പാലാ : ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നോ അവിടെ തുടരും, മുൻപും ഞാൻ അവിടെത്തന്നെയായിരുന്നു. പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് കൗൺസിൽ യോഗത്തിൽ നയം വ്യക്തമാക്കി.
കേരള കോൺഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയശേഷമുള്ള ആദ്യ കൗൺസിൽ യോഗമായിരുന്നു ഇന്നലെ. ഇതിനിടയിലാണ് പ്രതിപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ ചോദ്യത്തിന് മറുപടിയായി ചെയർപേഴ്‌സൺ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അതോസമയം ചെയർപേഴ്‌സൺ നൽകിയ മറുപടി തങ്ങൾക്കനുകൂലമാണെന്ന് ജോസ് പക്ഷവും ജോസഫ് പക്ഷവും പറയുന്നു.