കോട്ടയം : ജില്ലയിൽ ഇന്നലെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 11 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തു നിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 109 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി : 35 , കോട്ടയം ജനറൽ ആശുപത്രി : 33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി : 25, മുട്ടമ്പലം ഗവ.വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം : 14, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി : 1, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി : 1 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്. ഇതുവരെ ജില്ലയിൽ ആകെ 267 പേർ രോഗബാധിതരായി. 158 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവർ

ജൂൺ 14 ന് ഡൽഹിയിൽ നിന്ന് എത്തിയ വാഴൂർ സ്വദേശിനി (28)
മദ്ധ്യപ്രദേശിൽ നിന്ന് ജൂൺ 18 ന് എത്തിയ അയർക്കുന്നം സ്വദേശി (32)
ഡൽഹിയിൽ നിന്ന് ജൂൺ 23 ന് എത്തിയ പായിപ്പാട് സ്വദേശി (44)

ഡൽഹിയിൽ നിന്നെത്തിയ പായിപ്പാട് സ്വദേശിയുടെ മകൻ (13)

സൗദി അറേബ്യയിൽ നിന്ന് ജൂൺ 20 ന് എത്തിയ പനച്ചിക്കാട് സ്വദേശി (32)
ദുബായിൽ നിന്ന് ജൂൺ 21 ന് എത്തി പനച്ചിക്കാട് ക്വാറന്റെൻ കേന്ദ്രത്തിലായിരുന്ന ആലപ്പുഴ സ്വദേശി(33)