james

പാലാ : റിയാദിൽ വാഹനാപകടത്തിൽ തിടനാട് ഐക്കര സെബാസ്റ്റ്യന്റെ മകൻ ജെയിംസ് സെബാസ്റ്റ്യൻ (27) മരിച്ചു.

റിയാദിലെ യുണൈറ്റഡ് ഫുഡ് ഇൻഡസ്ട്രിയിലെ (ഡീമാക് കമ്പനി) റീജിയണൽ മാനേജരായിരുന്നു. കഴിഞ്ഞ മൂന്നാം തീയതി ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ തെറ്റിച്ചുവന്ന കാർ, സിഗ്‌നലിൽ കാത്തുകിടക്കുകയായിരുന്ന ജെയിംസിന്റെ കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം.

രണ്ട് വർഷം മുമ്പാണ് ജെയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറിൽ നാട്ടിൽ വരാനിരുന്നതാണ്. മാതാവ്: അന്നക്കുട്ടി കിണറ്റുകര കുടുംബാംഗം. ഏകസഹോദരി : ജിഷ. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.