പാലാ: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരന്റെ 102 ാം ജന്മവാർഷികദിനം പുഷ്പാർച്ചന നടത്തിയും അനുസ്മരണ യോഗം നടത്തിയും സമുചിതമായി ആചരിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹാം അദ്ധ്യക്ഷത വഹിച്ചു .എ.എസ് തോമസ്, ഷോജി ഗോപി, ആർ.മനോജ്, സന്തോഷ് മണർകാട്ട്, ജോൺസി നോബിൾ,റോയി വല്ലയിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, രാഹുൽ പി.എൻ.ആർ, പ്രിൻസ് പി സി, മാത്യു കണ്ടത്തിപ്പറമ്പിൽ, വക്കച്ചൻമേനാംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, തോമസ് ആർ.വി. ജോസ്, തോമസുകുട്ടി മുകാല, വിജയകുമാർ തിരുവോണം. ജോയിച്ചൻ പൊട്ടംകുളം, സജോ വട്ടക്കുന്നേൽ, മാത്യു അരീക്കൽ, കുഞ്ഞുമോൻ പാലക്കൻ, സോയി പയ്യപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.