പാലാ : എലിക്കുളം പൊന്നൊഴുകുംതോട്ടിൽ ഒഴുക്കിൽപ്പെട്ട രണ്ടു വയസുകാരിയെ സാഹസികമായി രക്ഷപെടുത്തിയ കുട്ടികളെ എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിക്കുവേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിച്ചു. വിദ്യാർത്ഥികളായ കിണറ്റുകരയിൽ റയോൺ ബേബി, നിയോൺബേബി, നിഖിൽ മാത്യു, അനന്ദു സുഭാഷ് എന്നിവരെയാണ് ആദരിച്ചത്. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മണ്ഡലം പ്രസിഡന്റ് ജോഷി.കെ.ആന്റണി, വി.ഐ. അബ്ദുൽകരിം, ജെയിംസ്, ജോസ് മാറ്റമുണ്ട, ഭായി സുവൃതൻ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, കല്ലമ്പള്ളിൽ അനന്ദു സുഭാഷ്, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത്.ആർ തുടങ്ങിയവരും കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.