പാലാ:കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ വിഗ്രഹദർശന ദിനത്തിന്റെ ഭാഗമായി ജൂലായ് 14ന് നടക്കേണ്ട ആഘോഷങ്ങൾ ഒഴിവാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 60-ാമത് വാർഷികമാണ് ഈ വർഷം നടക്കുന്നത്.കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തന്ത്രിയുടെ നിർദേശപ്രകാരം,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാർഗ നിർദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി വിഗ്രഹ ദർശന ദിനം ആചരിക്കും. മഹാപ്രസാദ ഊട്ട് ഉൾപ്പടെയുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. ജൂലായ് 20ന് നടക്കേണ്ട കർക്കടക വാവുബലി (പിതൃതർപ്പണ )ചടങ്ങുകളും ഈ വർഷം ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, സെക്രട്ടറി എസ്.ഡി സുരേന്ദ്രൻ നായർ,ഖജാൻജി വി.ഗോപിനാഥൻ നായർ എന്നിവർ അറിയിച്ചു.