കോട്ടയം : സരിതയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പട നയിച്ച പിണറായി വിജയൻ അഴിമതിക്കും കള്ളക്കടത്തിനും കൈയും കാലും വച്ച സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ആവശ്യപ്പെട്ടു. മഹിളാ മോർച്ച ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി രവീന്ദ്രൻ, ഷൈലമ്മ രാജപ്പൻ, ശ്രീജാ സരീഷ്, റീബാ വർക്കി എന്നിവർ പ്രസംഗിച്ചു.