തൊടുപുഴ : മലങ്കര അണക്കെട്ടിന്റെ ഉദ്ഘാടനം 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടനം. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.എം.മണി, പി.ജെ.ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ പങ്കെടുക്കും.
1974 കാലഘട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയുടെ പൂർത്തീകരണം നീണ്ട് പോയെങ്കിലും 1994 നവംബർ 1 ന് ഭാഗികമായി കമ്മിഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ലക്ഷ്യം
കൃഷിയും വൈദ്യതി ഉല്പാദനവും തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയിൽ അണക്കെട്ട് നിർമ്മിച്ച് കനാൽ മാർഗം കരിങ്കുന്നം -മണക്കാട് - ഏറ്റുമാനൂർ, ഇടവെട്ടി - കുമാരമംഗലം - പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതി സന്ധി പരിഹരിക്കുക