കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ നടത്തിയ പ്രതിഷേധ പ്രകടനം ബി.ജെ.പി മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധത്തിൽ യുവമോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, വൈ. പ്രസിഡന്റ് അനീഷ് കല്ലേലിൽ, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ സംസാരിച്ചു.