അടിമാലി: കൊവിഡിനെ പ്രതിരോധിക്കാൻ റൂട്ട് മാപ്പിനായി ബ്രേക്ക് ദി ചെയിൻ ഡയറി തയ്യാറാക്കി വിദ്യാർത്ഥികൾ
അടിമാലി എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌ക്കൂളിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ
കൊവിഡ് സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ബ്രേക്ക് ദി ചെയിൻ ഡയറിയുമായി അടിമാലി ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നൽകി .അടിമാലിയിലെയും സമീപ പഞ്ചായത്തുകളിലെയും വ്യാപാരികൾ, ഓട്ടോ,ടാക്‌സി ഡ്രൈവർമാർക്കുമാണ് ഡയറി നൽകിയത്.കടയിൽ എത്തുന്നവരുടെയും വാഹനങ്ങളിൽ കയറുന്നവരുടെയും പേരും, മേൽവിലാസവും, ഫോൺ നമ്പറും എഴുതി സൂക്ഷിക്കുന്നതിനായാണ് ഡയറി.
ഉദ്ഘാടനം അടിമാലി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ മേരിയാക്കോബ് വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് പി.എം.ബേബിക്ക് നൽകി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി.എൻ അജിതാ, എൻ.എസ്.എസ്‌പ്രോഗ്രാം ഓഫീസർ കെ.രാജേഷ്,അദ്ധ്യാപകരായഎം.എസ്.അജി , പി.സി അജിമോൻ, പി.ജി രാജീവ്, വോളണ്ടിയർ സെക്രട്ടറി മിഥുൻ എന്നിവർ സന്നിഹിതരായിരുന്നു. ഡയറിയുടെ വിതരണം തുടക്കം വ്യാപാരിയുമായ സുനിൽ പാൽക്കോയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.