അടിമാലി: വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സസ്‌പെന്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാന്നെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് പറഞ്ഞു.യു.ഡി.എഫ് നേതൃത്വത്തിൽ എ.ആർ.ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടത്തിന്റെ പേരിലാണ് നടപടിയെങ്കിൽ സി.പി.എം ഭരിക്കുന്ന ഒട്ടേറെ സംഘങ്ങൾ പിരിച്ചുവിടേണ്ടി വരും. ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങളെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ച മാർച്ചിൽ പി.വി.സ്‌ക്കറിയ, കെ.എസ്.സിയാദ്, ജി. മുനിയാണ്ടി ജോർജ് തോമസ് പി.ആർ.സലിം കുമാർ,, ഒ.ആർ.ശശി, ഡി. കുമാർ, സാബു പരപരാകത്ത്, സി.എസ്.നാസർ, പോൾ മാത്യം, കെ.പി.അസീസ്സ്, സിയാമോൻ േേച്ചരി എന്നിവർ പ്രസംഗിച്ചു.ലാലി സുരേന്ദ്രൻ, എ.എൻ.സജികുമാർ, പയസ് .എം.പറമ്പിൽ, സിജോ പുല്ലൻ, തമ്പി. പി. എൻ, ഷിൻസ് ഏലിയാസ്, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.