മരങ്ങാട്ടുപിള്ളി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് നൽകിയ പിപിഇ കിറ്റ് ബാങ്ക് പ്രസിഡന്റ് എം. എം.തോമസ് മേൽവെട്ടം കൈമാറി. വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതി അംഗങ്ങളായ ജോൺസൺ പുളിക്കിയിൽ, ജോസ് പൊന്നംവരിക്കയിൽ, ബെൽജി ഇമ്മാനുവേൽ, റ്റി.എൻ. രവി, ഡോ. റാണി ജോസഫ്, അഡ്വ. ജോഷി അബ്രഹാം, സെക്രട്ടറി വിൻസ് ഫിലിപ്പ്, സ്റ്റേഷൻ ഓഫീസർമാരായ സന്തോഷ് റ്റി. ബി, ജോൺസൺ വി. ജി എന്നിവർ പങ്കെടുത്തു.