പാലാ: പത്ത് വിദ്യാർത്ഥികൾക്ക് ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ടിവി വിതരണം ചെയ്തു. വിതരണോദ്ഘാടനം മുൻമന്ത്രി കെ.സി. ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ആദിത്യൻ ബിനു നായർ, ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, സോയി പയ്യപ്പള്ളിൽ, ടോണി ചക്കാല എന്നിവർ പ്രസംഗിച്ചു.