കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിര ഉദ്ഘാടനം ഇന്ന്
കുമരകം: കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിര ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഗ്രാമപഞ്ചായത്ത് കാര്യാലയം നാടിന് സമർപ്പിക്കും. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷനാകും.മുൻ എം.എൽ.എ വി.എൻ.വാസവൻ ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ സ്വാഗതം പറയും. കോട്ടയം ഡി.ഡി.പി ബിനു ജോൺ റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം. ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയ്‌മോൻ മറുതാച്ചിക്കൽ, ധന്യ സാബു, പി.കെ. ശാന്തകുമാർ, പഞ്ചായത്തംഗങ്ങളായ കവിത ലാലു, എ.പി. ഗോപി, ഉഷ സലി, രജിത കൊച്ചുമോൻ, പി.കെ. സേതു, സിന്ധു രവികുമാർ, അഡ്വ. വിഷ്ണു മണി, വി.എൻ ജയകുമാർ, ഡോ. മാഗി ജോൺ, ദീപ അഭിലാഷ്, വി.എസ്. പ്രദീപ് കുമാർ, പ്രോജക്ട് എൻജിനീയർ മിനി എം.കെ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എസ്. സലിമോൻ, അഭയം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി എം.കെ. പ്രഭാകരൻ, 315-ാം നമ്പർ കുമരകം റീജിയണൽ സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് കെ. കേശവൻ, 2298ാം നമ്പർ കുമരകം സർവ്വീസ് സഹ.ബാങ്ക് പ്രസിഡന്റ് എ.വി.തോമസ് ആര്യപ്പള്ളി, 1070 -ാം നമ്പർ കുമരകം വടക്കുംഭാഗം സർവ്വീസ് സഹ.ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ, ആസൂത്രണ സമിതി അംഗം ഡി.ജി. പ്രകാശൻ, കില ഫാക്കൽറ്റി അംഗം ടി.യു സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് സെക്രട്ടറി ഷൈൻ കുമാർ എ.റ്റി നന്ദി പറയും.കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ അറിയിച്ചു.