ചങ്ങനാശേരി : എം.സി റോഡിൽ തുരുത്തിയിലും വാഴപ്പള്ളി സെന്റ് തെരാസാസ് സ്‌കൂളിന് സമീപവും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ അധികൃതർ മൗനം പാലിക്കുന്നതിൽ സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി യോഗം പ്രതിഷേധിച്ചു. റോഡ് നിർമ്മാണത്തിലെ അപാകതയും ജലവകുപ്പ് റോഡിൽ കുഴിച്ച കുഴികളുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ഡോ. റൂബിൾരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിമൽചന്ദ്രൻ, അഡ്വ. റോയി തോമസ്, അഡ്വ. തോമസ് ആന്റണി, പി.എസ്. ശശിധരൻ, ബിജു മാത്യു, പി.എസ്. റഹിം, മാത്യു ജോസഫ്, ആന്റണി കുര്യൻ എന്നിവർ പങ്കെടുത്തു.