വൈക്കം : മഹാദേവക്ഷേത്രത്തിന് തെക്കുവശമുള്ള കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനു തുറന്നു കൊടുത്തതിനാൽ ലിങ്ക് റോഡ് ദളവാക്കുളം വഴിയുള്ള വൺവേ ഗതാഗതം പുന:സ്ഥാപിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവി മോട്ടോർ വാഹനവകുപ്പ്, പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് ബസുകളുടെ അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വൈസ് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.