കോട്ടയം : സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റിന് മുൻപിൽ കൂട്ടധർണ നടത്തും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, കെ.പി.സി.സി നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ഡോ.പി.ആർ.സോനാ, ലതികാ സുഭാഷ്, പി.എ.സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.