വൈക്കം : കൊവിഡ് വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ഡയറികൾ നിർമ്മിച്ച് വിതരണം ചെയ്തു. കച്ചവട സ്ഥാപനങ്ങളിലും, ഓട്ടോറിക്ഷാ ടാക്‌സി ഡ്രൈവർമാർക്കുമാണിത് നൽകിയത്. കടകളിൽ വരുന്നവരുടെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും വിവരങ്ങൾ ഈ ഡയറിയിൽ എഴുതി സൂക്ഷിക്കാം. നഗരസഭ തലത്തിലുള്ള വിതരണോദ്ഘാടനം ചെയർമാൻ ബിജു വി.കണ്ണേഴൻ നിർവഹിച്ചു. പ്രിൻസിപ്പൾ ഷാജി ടി.കുരുവിള അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക പി.ആർ.ബിജി, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, മിനി വി. അപ്പുക്കുട്ടൻ, ഇ.പി.ബീന, ജെ.എച്ച്.ഐ സന്ധ്യ ശിവൻ, ഷാജി എന്നിവർ പങ്കെടുത്തു.