വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി കേരള മഹിളാ സംഘം തലയാഴം പഞ്ചായത്ത് കമ്മിറ്റി പായസം ചലഞ്ച് സംഘടിപ്പിച്ചു. സി.കെ ആശ എം.എൽ.എ മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാറിന് പായസം നൽകി ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി, പി.എസ് പുഷ്‌കരൻ, ടി.സി പുഷ്പരാജൻ, ടി.വിജയകുമാർ, സരസമ്മ വിജയൻ, പി.ആർ രജനി, ശ്യാമള, സോണിഷ്. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.