ചങ്ങനാശേരി : റോട്ടറി ഡിസ്ട്രിക്ട് 3211, ചങ്ങനാശേരി റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ നഗരസഭ നടപ്പാക്കുന്ന ചിത്രകുളം നവീകരണ പദ്ധതി മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സാജു ജോസഫ് പൊട്ടുകളം അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ തോമസ് വാവാനിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ഷൈനി ഷാജി, ബ്രിജീഷ് ആൻഡ്രൂസ്, ആമിന ഹനീഫ, സ്കറിയ ജോസ് കാട്ടൂർ, ലാലിച്ചൻ മെട്രോ, ബിജു നെടിയകാലാപ്പറന്പിൽ, ബോബൻ ടി. തെക്കേൽ, പി.എം. ഷഫീക്ക്, കുര്യാക്കോസ് കൈലാത്ത്, എ.ജി. ഷാജി, സത്യപ്രസാദ് എന്നിവർ പങ്കെടുത്തു.