അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിന് (30) എതിരെ വെള്ളത്തൂവൽ പൊലീസ് ആണ് കേസെടുത്തത്.കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പതിനാറുകാരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽ തിങ്കളാഴ്ച്ചയാണ് വിവാഹം നടത്തിയത്. സംഭവത്തക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതിയാണ് പരാതി നൽകിയത്. ഈ പരാതിയിന്മേലാണ് യുവാവിനെതിരെ കേസെടുത്തത്. പെൺകുട്ടിയെ ശിശു ക്ഷേമപ്രവർത്തകർ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങൾക്കെതിരെയും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.