കുഞ്ചിത്തണ്ണി: കനത്ത മഴയെ തുടർന്ന് കുഞ്ചിത്തണ്ണി ഹയർ സെക്കന്ററി സ്‌കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.ഇതിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മണ്ണിനടിയിൽ പ്പെട്ട് തകർന്നു.ഇന്നലെ രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സ്‌കൂൾ മൈതാനത്തിന്റെ 40 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നത്.ഇതോടെ ഈ ഭാഗത്തു കൂടിയുള്ള യാത്ര അപകട കരമായി.സ്‌കൂൾ അവധി ആയതിനാൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംരക്ഷണ ഭിത്തിയുടെ താഴെയായി 10 ഓളം കുടുബങ്ങൾ താമസിക്കുന്നുണ്ട്. തുടർച്ചയായി മഴക്കാലങ്ങൾ ഇടിയുന്ന ഭിത്തിക്ക് 100 അടി നീളമുണ്ട്. കഴിഞ്ഞകാലവർഷത്തിലും ഇത് തകർന്നിരുന്നു.പുതുക്കി പണിതിട്ടും കെട്ട് ഇടിഞ്ഞത് സമീപവാസികളിൽ അശങ്ക ഉയർത്തിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് തുളസി ഭായി കൃഷ്ണൻ, വാർഡ് മെമ്പർ ടൈറ്റസ് തോമസ്, എന്നിവർ തുടങ്ങിയ സ്ഥലം സന്ദർശിച്ചു.