belly-dance

അടിമാലി: നിശാ പാർട്ടിയും ബെല്ലി ഡാൻസും നടത്തിയ ക്രഷർ യൂണിറ്റ് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
ബെല്ലി ഡാൻസ് വിവാദത്തിന് പുറമേ അനധികൃതമായാണ് ക്രഷർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതെന്ന ആരോപണമുന്നയിച്ച് കോൺഗ്രസ് ആദ്യഘട്ടത്തിൽത്തന്നെ രംഗത്തെത്തിയിരുന്നു. കെ. പി. സി. സി. പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരമാണ് കോൺഗ്രസ്സ് നേതാക്കൾ ക്രഷർ യൂണിറ്റിൽ സന്ദർശനം നടത്തിയത്. യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതിന് ഒരുവിധ അനുമതിയും നലൽകിയിട്ടെല്ലാണ് അധികൃതർ വ്യക്തമാക്കിയതെന്നും, വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വേണ്ട നിലപാട് സ്വീകരിക്കുമെന്നും കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി.കെ. പി. സി. സി ജനറൽ സെക്രട്ടറി റോയി. കെ. പൗലോസ്, ഏ കെ. മണി എക്‌സ് എം എൽ എ ,
സോനപതി വേണു , എം.എൻ ഗോപി , ജീ. മുനിയാണ്ടി , വനരാജ് , കെ.കൃഷണമൂർത്തി , ജോഷി കണ്ണംകുഴി , അനിൽ കനകൻ , സോജിമോൻസണ്ണി , ബിലാൽ സമദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.