കോട്ടയം : നീണ്ടൂർ ഓണംതുരുത്ത് പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വി. ഹരികൃഷ്ണൻ , ഫ്‌ളോറ സിസിലി ജോസഫ് , നിമിത സുരേഷ്, അലീന ജയ് മോൻ , അപർണ.ആർ എന്നിവരേ സി.പി.എം ഓണംതുരുത്ത് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അനുമോദന യോഗം കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി ബാബു ജോർജ് . വി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മറ്റിയംഗം പി.സി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. മനീഷ് സ്വാഗതവും രഞ്ജിത് ആർ. നന്ദിയും പറഞ്ഞു.