ഈരാറ്റുപേട്ട : ഹരിതകേരളം മിഷന്റെ ഭാഗമായി വിനോദ സഞ്ചാരമേഖലയായ ഇല്ലിക്കക്കല്ലിൽ മൂന്നിലവ് ഗ്രാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തണലോരം പച്ചത്തുരുത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.