കോട്ടയം: ജില്ലയിൽ മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒരാൾ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ചവർ

1. മസ്‌കറ്റിൽനിന്ന് ജൂൺ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി (43). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

2. ഡൽഹിയിൽനിന്ന് ജൂൺ 24ന് വിമാനത്തിൽ എത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൈക സ്വദേശി (30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

3. ചെന്നൈയിൽനിന്ന് ജൂൺ 15ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി (38).

മുംബയിൽനിന്നെത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി (19) രോഗമുക്തയായി. ഇതുവരെ ജില്ലയിൽനിന്നുള്ള 270 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 159 പേർ രോഗമുക്തരായി.