കോട്ടയം : ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി സി.കേശവന്റെ ചരമവാർഷികം ആചരിച്ചു. സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലംമ്പമ്പിള്ളി ഉദ്ഘാടനം ചെയ്‌തു. ആർ.ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. കൈനകരി ഷാജി, കുസുമാലയം ബാലകൃഷ്‌ണൻ, ചെങ്ങളം രവി, ഷാനവാസ് പാഴൂർ, എം..കെ ശശിയപ്പൻ, സാൽവിൻ കൊടിയന്തറ, ബൈജു മാറാട്ടുകുളം, സി.സി സോമൻ എന്നിവർ പ്രസംഗിച്ചു.