കോട്ടയം: അഞ്ജു പി. ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി. ഒരു മാസം മുൻപ് ചേർപ്പുങ്കലിൽ കോളേജ് അധികൃതരുടെ നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ നോട്ടുബുക്കുകൾ, ഹാൾ ടിക്കറ്റ് എന്നിവ ഫൊറൻസിക് പരിശോധനക്കായി ആർ.ഡി.ഓ കോടതിയിൽ ഹാജരാക്കിയെങ്കിലും ഇതുവരെ പരിശോധനയ്ക്ക് അയക്കാത്തത് സംശയാസ്പദമാണ്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി.സർവകലാശാലയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് വന്നെങ്കിലും കോളേജ് മാനേജ്‌മെൻറിന്റെ സ്വാധീനത്താൽ സർവകലാശാല അധികൃതരും മുട്ടുമടക്കിയെന്ന് അദ്ദേഹം പറഞ്ഞു.