പള്ളിക്കത്തോട് : പള്ളിക്കത്തോട് പഞ്ചായത്തിലെ ടൗൺ ഷോപ്പിംഗ് കോപ്ലക്‌സ് അനധികൃതമായി പൊളിച്ച് നീക്കിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ പഞ്ചായത്തിലെ 50ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല നടത്തി. സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധം സംസ്ഥാന സമിതിയംഗം എൻ.ഹരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.കെ.വിപിനചന്ദ്രൻ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനുശങ്കർ, പഞ്ചായത്ത് മെമ്പർമാരായ തങ്കമ്മ പഴയത്ത്, ജയാ വിജയൻ എന്നിവർ പങ്കെടുത്തു.