ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ തയാറാകുന്ന ഡയാലിസിസ് യൂണിറ്റിന്റെയും ബ്‌ളഡ് ബാങ്കിന്റെയും ഉദ്ഘാടനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ സ്വാഗതസംഘം യോഗം വിലയിരുത്തി. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. 14ന് ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളുടെയും ഉദ്ഘാടനം ഇതോടൊപ്പം നടത്തും. ഡയാലിസിസ് യൂണിറ്റ്, ബ്‌ളഡ് ബാങ്ക് എന്നിവ കൂടാതെ ഐസിയു, പിസിആർ ലാബ്, കാന്റീൻ, റോഡ്, വെയിറ്റിംഗ് ഷെഡ്, മോർച്ചറി നവീകരണം എന്നിവ ഇതിലുൾപ്പെടുന്നു. യോഗത്തിൽ റോഷി അഗസ്റ്റിൻ എം എൽ എ, ആശുപത്രി വികസന സമിതി അംഗങ്ങളായ സിവി വർഗീസ്, അനിൽ കൂവപ്ലാക്കൽ, ജോയ് വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, സാജൻ കുന്നേൽ തുടങ്ങിയവരും ആർഡിഒ അതുൽസ്വാമിനാഥൻ, ഡിഎംഒ ഡോ. എൻ. പ്രിയ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, ആർ എം ഒ ഡോ. അരുൺകുമാർ മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.