ചങ്ങനാശേരി : വാഴൂർ റോഡിൽ കുരിശുംമൂട് ജംഗ്ഷനിൽ പൈ​​പ്പ് പൊ​​ട്ടി ശു​​ദ്ധ​​ജ​​ലം പാ​​ഴാ​​കു​​ന്നു. ജ​​ല​​വി​​ത​​ര​​ണ​​ത്തി​​നാ​​യി ഈ ​​ഭാ​​ഗ​​ത്തേ​​ക്കു​​ള്ള പൈ​​പ്പ് തു​​റ​​ക്കു​​മ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത്. ഇത് റോഡ് തകരുന്നതിനും ഇടയാക്കുന്നു. വ​​ർ​​ഷ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള പൈ​​പ്പ് മാ​​റ്റി​സ്ഥാ​​പി​​ക്കാ​​ത്തതാ​​ണ് പൈ​​പ്പ് പൊ​​ട്ടു​ന്ന​തെ​ന്നാ​ണ് വാ​​ട്ട​​ർഅ​തോറി​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്ന​​ത്. തി​​രു​​വ​​ല്ലയിൽ നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി​​ക്കു​​ന്ന ശുദ്ധജലം എത്തിക്കുന്ന പൈപ്പാണിത്. പാ​​റേ​​ൽ​​പ്പ​​ള്ളി, ചെ​​ത്തി​​പ്പു​​ഴ, ആ​​റ്റു​​വാ​​ക്കേ​​രി ഭാ​​ഗ​​ങ്ങ​​ളി​​ലും പൈ​​പ്പ് പൊ​​ട്ടി ​​ജ​​ലം ന​​ഷ്ട​​പ്പെ​​ടു​​ന്നുണ്ട്. ച​​ങ്ങ​​നാ​​ശേ​​രി -​ വാ​​ഴൂ​​ർ റോ​​ഡ് ന​​വീ​​ക​​ര​​ണം ന​​ട​​പ്പാ​​ക്കു​​മ്പോൾ കു​​രി​​ശും​​മൂ​​ടു​​വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ ജ​​ല​​വി​​ത​​ര​​ണ പൈപ്പു​​ക​​ൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.