ചങ്ങനാശേരി : മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ 13-ാം ചരമവാർഷിക ദിനത്തിൽ രാഷ്ട്രനായ്ക് ചന്ദ്രശേഖർ ക്രിക്കറ്റിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റിംഗ് സ്‌കൂൾ ചെയർമാൻ അഡ്വ. വിനുപാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം ക്രിക്കറ്റിംഗ് സ്‌കൂൾ ജോയിന്റ് സെക്രട്ടറി സരേഷ് പരമേശ്വരൻ അനുസ്മരണ സന്ദേശം നൽകി. ലിജോ ജോർജ്, ജോൺ ചെറിയാൻ, വിനീഷ് എബ്രഹാം, സജി വലിയകളം എന്നിവർ നേതൃത്വം നൽകി.