തലയാഴം : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണ്ണകള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് രാജീവ് .ജി അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത് , വി.പി.ബേബി, സേവ്യർ ചിറ്ററ, ഗംഗാധരൻ നായർ, ഇ.വി.അജയകുമാർ, കെ.വി.പ്രകാശൻ, ടോമി മാത്യു, ടി.ബി.ചന്ദ്രബോസ്, പ്രദീപ് ഉണ്ണിയമ്പിത്തറ, സാജൻ പള്ളിത്തറ, ആർ.സുരേഷ് എന്നിവർ സംസാരിച്ചു.